Saturday, September 27, 2008

വിജ്ഞാനം വിൽപനച്ചരക്കാവുമ്പോൾ..

പാടാനും ചിത്രം വരയ്ക്കാനും അതു പോലെ മറ്റു കലാ പരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള വാസന പോലെ ജന്മ സഹജമായി ഉണ്ടാവുന്നതാണ്, അറിവു നേടാനുള്ള മനുഷ്യന്റെ ഒരിക്കലും അടങ്ങാത്ത ത്വരയും..മനസ്സിൽ മുളപൊട്ടുന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ജീവിച്ചുകൊണ്ടിരിക്കുന്ന ഓരോ നിമിഷവും ഉത്തരം അന്വേഷിക്കുക എന്നത് സ്വന്തം എന്നതാണ്‌ അതിന്റെ അടിസ്ഥാന സ്വഭാവം.പലപ്പോഴും ഈ അന്വേഷണങ്ങൽക്ക്‌ തൃപ്തികരമായ മറുപടിയോ വിശദീകരണമോ ലഭിക്കാറില്ലെന്ന സത്യം നിലനിൽക്കുന്നു എങ്കിലും മനുഷ്യൻ ഇന്നേവരെ നേടിയ എല്ലാ വിജ്ഞാനസംബന്ധിയായ നേട്ടങ്ങളുടെയും ആധാരം ഈ അന്വേഷണ തല്പരതയാണ്‍.

നിര്‍ബന്ധപൂര്‍വം ക്രുത്യമായ ചട്ടക്കൂടിന്‍ വിധേയമായി യാന്ത്രികമായി സംഭവിക്കുന്ന അക്കാദമിക് വിദ്യാഭ്യാസ ഇങ്ങിനെയുള്ള വിജ്നാന തൃഷ്ണ പൂർണ്ണമായും ശമിപ്പിക്കപ്പെടുന്നില്ല. ഇങ്ങിനെ ലഭിക്കുന്ന അറിവിനെക്കാൾ പ്രയോജനകരവും പൂർണ്ണവുമാണ്‌ പുസ്തകങ്ങളിലൂടെയും മറ്റു പത്ര മാധ്യമങ്ങളിലൂടെയും മറ്റു വ്യക്തികളുമായുള്ള ആശയ വിനിമയത്തിലൂടെയും സ്വയം ആർജിച്ചെടുക്കുന്ന അറിവ്‌. ഇപ്പോഴാണെങ്കിൽ ഇതിലെല്ലാമുപരിയായിയായി ഇലക്ടോണിക്‌ മാധ്യമങ്ങളുടെ പങ്ക്‌ തന്നെയാണ്‌ വലുത്‌ എന്നു നിസ്സംശയം പറയേണ്ടി വരുമെങ്കിലും വ്യക്തിയുടെ സ്വന്തം ഇച്ഛയെയും തിരഞ്ഞെട്പ്പിനുള്ള സ്വാതന്ത്ര്യത്തെയും മറികടന്നുള്ള ഒരു കടന്നുകയറ്റം ഈ മാധ്യമത്തിന്റെ ന്യൂനത തന്നെയാണ്‌
വ്യക്തിയുടെ സ്വകാര്യതയിലീക്കും സ്വൈരതയിലേക്കുമുള്ള ഈ ഇടിച്ചുകയറ്റം TV ചാനലുകളിൽ മാത്രം ഒതുങ്ങി നിൽകുന്ന ഒന്നല്ല. ഗൗരവതരമായ പഠനവും പ്രതിഷേധങ്ങളും നിയന്ത്രണങ്ങളും ആവശ്യപ്പെടുന്ന തരത്തിൽ എല്ലാ മേഖലകളിലൃക്കും ഈ പ്രവണത അനുദിനം വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഏതു പാതിരാവിലും SMS ലൂടെ നിങ്ങളുടെ ഉറക്കം കെടുത്തി ( ഇനി അഥവാ ഈ ഉപദ്രവത്തിൽ നിന്നും രക്ഷപ്പെടണമെങ്കിൽ അതിനും സ്വന്തം കാശു മുടക്കണം) മോഹിപ്പിക്കുന്ന വാഗ്ദാനങ്ങൽ നൽകി പ്രലോഭിപ്പിക്കുന്ന മോബൈല്‍ കമ്പനി മുതല്‍ , കടം വാങ്ങാനിഷ്ടമില്ലാത്ത നിങ്ങളെ ടെലി മാര്‍ക്കെറ്റിങ്ങ് എന്ന ഓമനപ്പേരില്‍ ദിവസം മുഴുവന്‍ ഫോണില്‍ ശല്യം ചെയ്തു കട ക്കെണിയില്‍ വീഴ്ത്താന്‍ ശ്രമിക്കുന്ന ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ വരെ ഉല്‍പ്പെടുന്നു.
അരമണിക്കൂര്‍ നേരത്തെക്കുള്ള പ്രോഗ്രാമില്‍ പത്തു മിനിട്ടോളം പരസ്യങ്ങല്‍ തിരുകി ക്കയറ്റി മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുന്ന ചാനലുകള്‍ തന്നെയാണെന്നു തോന്നുന്നു ഇതില്‍ മുന്‍പന്തിയില്‍.
് മനുഷ്യരാശി ഇന്നേവരെ കൈവരിച്ച പ്രബഞ്ച സത്യത്തെ ക്കുറിച്ചും സ്വന്തം അസ്തിത്വത്തെക്കുറിച്ചും മനസ്സിൽ രൂപം കൊള്ളുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം തേടലാണ്‌ പ്രാഥമികമായും അറിവു നേടുക എന്ന പ്രക്രിയ എന്നു വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വളരെ ദുഷ്കരമായ ഒരു കാലഘ്ട്ടമാണിത്‌ . ഒരു വശത്ത്‌ വിജ്ഞാന സ്രോതസ്സുകളുടെ അനന്തമായ പ്രവാഹം. ഓരോമേഖലയിലും ഏതൊക്കെ വഴികളിലാണ്‌ ഓരോ ദിവസവും എന്ന കണക്കിന്‌ അറിവു വലർത്താനുള്ള മെറ്റീരിയലുകൾ കൾ ലഭ്യമായിക്കൊണ്ടിരിക്കുന്നത്‌. എത്ര എത്ര പുസ്തകങ്ങൽ. എത്ര എത്ര ആനുകാലിക പ്രസിദ്ധീകരണങ്ങൽ പത്രങ്ങൾ എത്ര എത്ര ചാനലുകൾ എല്ലാറ്റിലുമുപരിയായി ഇന്റർനെറ്റിന്റെ
ശക്തമായ സാന്നിദ്ധ്യം.



2005-2006 വർഷത്തിൽ Registrar of News papers ന്റെ കണക്കനുസരിച്ച്‌ ഇന്ത്യയിൽ ത്തന്നെ 2130 ദിനപത്രങ്ങളും ആഴ്ച്ചപ്പതിപ്പുകളും മാസികകളും ഉൾപ്പെട്ട 6393 ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉണ്ടെന്നാണ ് കണക്ക്‌.നമ്മുടെ മലയാളഭാഷയിൽ ത്തന്നെ ശരാശരി ഒരു വർഷം ഏതാണ്ട്‌ 1000 ത്തോളം പുസ്തകങ്ങൾ ഇറങ്ങുന്നു. TV ചാനലുകളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഇന്റർനെറ്റിന്റെ കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും റുവശത്ത്‌ ജീവിക്കാനുള്ള നെട്ടോട്ടത്തിലും മത്സരത്തിനും ഇടയിൽ വായിക്കാനായി ലഭ്യമായി കിട്ടുന്ന ഇത്തിരി നേരത്ത്‌ ഏതു തിരഞ്ഞെടുക്കും ഏത്‌ ഒഴിവാക്കും , ഒരേവിഷയത്തിലുള്ള സമാനമായ ഉള്ളടക്കം കൈകാര്യം ചെയ്യുന്ന ഒട്ടനേകം പുസ്തകങ്ങളിൽനിന്നു എങ്ങനെയാൺ` നെല്ലും പതിരും വേർത്തിരിച്ചെടുക്കുക.( പ്രധാനപ്പെട്ട ദിനപത്രങ്ങളും മറ്റ്‌ ആനുകളികങ്ങ്ലും വായിക്കാൻ തന്നെ ഒരു ദിവസം മതിയാകാത്ത അവസ്ഥ യാണല്ലോ. ഇതൊക്കെയാൺ` അറിവ്‌ അന്വേഷിക്കുന്ന ഒരു സധാരണക്കരന്റെ മുമ്പിൽ ഇന്നുള്ള ചോദ്യങ്ങൾ .മാധ്യമങ്ങൽ , പത്രമധ്യമങ്ങലായാലും ശരി, ഇലറ്റ്രോനിക്‌ മാധ്യമങ്ങളായാലും ശ്രി ജനങ്ങലോടുള്ള പ്രതിബധ്ധത എന്ന ആശയം ഉപേക്ഷിച്ച മട്ടാണ്‌. മറ്റേതൊരു ബിസിനസ്സു പോലെ കിടമൽസരങ്ങളും


നിലനിൽപിനുവേണ്ടിയുള്ള പോരാട്ടങ്ങളുടെയും തിരക്കില്ലാണ്‌. വിജ്ഞ്ഞാനം വില്പനച്ചരക്കാവുമ്പോള്‍..